വാര്‍ത്താ വിവരണം
കടന്നപ്പള്ളി യു.പി. സ്കൂള്‍ വാര്‍ഷികാഘോഷം
29 March 2018
പിലാത്തറ: കടന്നപ്പള്ളി യു.പി. സ്കൂള്‍ എണ്‍പത്തിയൊന്‍പതാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 31-നും ഒന്നിനും നടക്കും. ശനിയാഴ്ച വൈകീട്ട് ആറ്ുമുതല് നൃത്തവിരുന്ന് അരങ്ങേറും. രാത്രി എട്ടിന് വാര്‍ഷികോത്സവം പി.കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്യും. എം.പി.ഫണ്ടില്‍ നിര്‍മിച്ച മൂത്രപ്പുരയുടെ സമര്‍പ്പണവും നടക്കും. ഞായറാഴ്ച രണ്ടുമണിക്ക് വിരമിക്കുന്ന അധ്യാപിക ഇ.പി.ഉഷയ്ക്കുള്ള യാത്രയയപ്പ് സമ്മേളനം ഡോ. ഇ.ശ്രീധരന് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ആറുമുതല്‍ 11 വരെ അവധിക്കാല ദേശീയ നൃത്തശില്പശാലയുണ്ടാകും. പത്രസമ്മേളനത്തില്‍ പ്രഥമാധ്യാപിക ടി.രാധ, ഐ.വി.പവിത്രന്, കെ.കെ.സുരേഷ്, കെ.കൈലാസന്, കെ.കെ.അബ്ദുള്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
loading...